Saturday, May 1, 2010

 ഗ്രാമീണ ശുദ്ധിയിലൂടെ...

സായാഹ്ന സൂര്യന്‍ വിരിഞ്ഞു നില്‍ക്കും
സന്ധ്യ നേരം മനോഹരം വര്‍ണ്ണ പൂരം
സ്നേഹമാം സൗരഭ ഗീതിയുണര്‍ത്തുന്ന ,
തേന്‍മുളം കാടുകളിലൂടവേ ഞാന്‍,
നിസ്വനമുണര്‍ത്തും ചിലമ്പൊലിയോടങ്ങ്
മെല്ലെ നടന്നുവെന്നാലയത്തില്‍.
ആലയ വീധികളിലിന്നു ഞാന്‍ ദര്‍ശിച്ചു
അമ്പല മുറ്റവും ആല്‍മരവും
കുഞ്ഞിളം കാറ്റില്‍ ശിരസ്സുലക്കും,
കൊച്ചു പൂക്കളും പച്ചക്കിളിമരവും.
മണ്ണില്‍ പുരണ്ടു നില്‍ക്കും വഴിയോരത്ത്
കണ്ടു ഞാന്‍ പുല്‍ക്കൊടി തുമ്പുകളെ
നീഹാര മോഹിനികള്‍ ആലിംഗനം ചെയ്ത
പുല്‍നാമ്പുകള്‍ക്കെന്നും ഏറെ ഭംഗി.
നീളുന്ന വീഥികളില്‍ ദൂരെയെങ്ങോ 
നീരൊഴുക്കിന്റെ നാദം ശ്രവിച്ചു പോയ് ഞാന്‍
നന്മയൊഴുകും നിളാനദി കണ്ടുമെന്നുള്ളില്‍ 
ആഹ്ലാദ തിരയുണര്‍ന്നു...
ഓര്‍ത്തുപോയ്  ഞാനെന്റെ ബാല്യകാലം...
സ്നേഹ സുരഭിലം ബാല്യകാലം...  
മാതൃസ്നേഹത്തിന്‍ മധുര മൊഴികളില്‍ 
നന്മയും നേരും അറിഞ്ഞ കാലം...
അച്ഛന്റെ കൈ വിരല്‍ തുമ്പില്‍ പിടിച്ചുകൊണ്ട-
മ്മാനമാടി നടന്ന കാലം...
മുത്തശ്ശിയോടൊത്ത് മെല്ലെ നടന്നങ്ങു
ശ്രീകോവില്‍ നടയില്‍ അണഞ്ഞ കാലം...
നാടിന്റെ സൗന്ദര്യ സ്‌പന്ദനം കേട്ടു ഞാന്‍ 
ആമോദമെന്തെന്നറിഞ്ഞ കാലം ...
എന്തിഷ്ടമാണെനിക്കെന്നുമെന്നും...
എന്റെയാ മോഹന ബാല്യകാലം...
വിദ്യ നേടീടുവാനായി പറഞ്ഞയച്ചെന്നെ
മറുനാട്ടില്‍ അന്നൊരുനാള്‍...
നാഗരിക പ്രൌഢികള്‍ മാടി വിളിക്കുന്ന
മറ്റൊരു നാട്ടിലേക്കാഗമിച്ചു...
ആഢംബര ഭ്രമം ബാധിച്ച മര്‍ത്ത്യര്‍ക്കറിയില്ല
സ്നേഹവും, സത്ശീലവും...
മാനവ ബന്ധം തകര്‍ന്നു പോയാനാട്ടില്‍,
ജീവിതം ദുരിതമാണെന്നുമെന്നും...
ആടിത്തിമിര്‍ക്കുന്ന പൂമരമില്ലവിടെ,
മാമലകളില്ല, പുഴയുമില്ല...
കളകളം പാടും കിളികളുമില്ലവിടെ,
കലകളുമില്ല, കാരുണ്യമില്ല...
നഷ്ടമാമെന്റെ നാടിനെയോര്‍ത്തു ഞാന്‍ 
വ്യര്‍ഥമായ് കണ്ണീര്‍ പോഴിച്ചിരുന്നു...
മന്ദാനിലന്റെ കരങ്ങളാലെന്മേനി
പെട്ടെന്നു രോമാഞ്ച ഹര്‍ഷമായി..
ഞെട്ടിയുണര്‍ന്നു ഞാനെന്നോര്‍മ്മയില്‍ നിന്നു
മുക്തി നേടി തിരിച്ചെത്തീടവേ...
മുന്നില്‍ തെളിയുന്നതെന്റെ ഗേഹം...
എന്നുമെന്നോമന ജന്മഗേഹം...
ഈ കവിത ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പൊ എഴുതിയതാ ... http://i42.tinypic.com/28mo1uu.jpg
 

Monday, April 26, 2010

 .... *ഒരു നല്ല പൗരന്‍*..

Saturday, April 3, 2010




എന്‍റെ പ്രിയ സുഹൃത്തിനായ്

കവന കലയുടെ കൈ പിടിച്ചു ഞാന്‍
എഴുതിടട്ടെ മനോഗതം...
കനക മണി രഥമേറി വന്നൊരു
പ്രിയസുഹൃത്തിന് മാത്രമായ്...
മലരണിഞ്ഞ മനോജ്‌ഞ വല്ലരി
മധു ചുരത്തിയ പോലെ നീ...
മധുര തരളമാം ഹൃദയ വല്ലകി
പതിയെ മീട്ടി സമ്മോഹനം...